ലോകകപ്പെത്തിയത് പരീക്ഷക്കാലത്ത്
തിരുവനന്തപുരം: എല്ലായിടത്തും ലോകകപ്പ് പനി പടര്‍ന്നുപിടിച്ചിരിക്കുകയാണെങ്കിലും ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് പല വിദ്യാര്‍ഥികള്‍ക്കും മുഖം തിരിച്ചേ പറ്റൂ. കാരണം ഇത്തവണ ലോകകപ്പെത്തിയത് പരീക്ഷക്കാലത്താണ്.
ഫിബ്രവരി എട്ടിന് തുടങ്ങിയ ലോകകപ്പ് മാര്‍ച്ച് 23 വരെയാണ് നീണ്ടുനില്‍ക്കുന്നത്. എസ് സ് എസ് എല്‍സി, സി ബി എസ് ഇ പരീക്ഷകളും ഈ ദിവസങ്ങള്‍ക്കിടയില്‍തന്നെ. മാര്‍ച്ച് 12ന് തുടങ്ങുന്ന എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 26നാണ് അവസാനിക്കുന്നത്.
12-ാം ക്ലാസിലേക്കുള്ള ഐ സി എസ് ഇ പരീക്ഷ മാര്‍ച്ച് മൂന്നിന് തുടങ്ങി മാര്‍ച്ച് 27ന് സമാപിക്കും. 10-ാം ക്ലാസിലേക്കുള്ള പരീക്ഷ മാര്‍ച്ച് മൂന്ന് 31 വരെയാണ്. സി ബി എസ് ഇ 10-ാം ക്ലാസ് പരീക്ഷ മാര്‍ച്ച് നാലിന് തുടങ്ങി 31നാണ് തീരുന്നത്. 12-ാം ക്ലാസ് പരീക്ഷ മാര്‍ച്ച് മൂന്ന് മുതല്‍ ഏപ്രില്‍ അഞ്ച് വരെയും.
കുട്ടികള്‍ കളി കാണാതെ നോക്കുന്നതിന്റെ തലവേദനയിലാണ് പല അച്ഛനമ്മമാരും. ഉദ്വോഗസ്ഥരായ ചില അച്ഛനമ്മാര്‍ അവധിയെടുത്ത് ഒഴിവാക്കി വീട്ടിലിരിക്കുകയാണ്. പരീക്ഷ കഴിയുന്നതു വരെ കുട്ടികളുടെ പഠനം നിരീക്ഷിക്കുക യാണ് അവരുടെ ജോലി.
പലരും താത്കാലികമായി കേബിള്‍ ടി വി വരിക്കാരല്ലാതായി. ടിവിയില്‍ കളിയുണ്ടെന്നത് പഠനത്തിലെ ശ്രദ്ധ നഷ്ടപ്പെടുത്തുമെന്നതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് ചില മാതാപിതാക്കള്‍ പറയുന്നു.
ചില കളികള്‍ മാത്രം കാണാന്‍ അനുവദിക്കുന്ന അഛനമ്മമാരുമുണ്ട്. ചില വീടുകളിലാവട്ടെ കുട്ടികള്‍ക്ക് ഹൈലൈറ്റ്സ് കാണുകയേ നിവൃത്തിയുളളൂ.
എന്തായാലും ഈ ക്രിക്കറ്റ് കളിക്കാലം ഒട്ടേറെ കുട്ടികള്‍ക്ക് ആസ്വദിയ്ക്കാനാവാത്ത അവസ്ഥയിലാണ്.












Click it and Unblock the Notifications