കേരളത്തില്‍ ഓട്ടോ വാതക പമ്പ്
കോഴിക്കോട്: പ്രകൃതി വാതകം ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് വാതകം നിറച്ചു നല്കുന്ന പമ്പ് വരുന്നു. കേരളത്തിലെ ആദ്യത്തെ ഈ വാതക പമ്പ് മാര്‍ച്ചില്‍ കോഴിക്കോട് ചെറുവണ്ണൂരില്‍ പ്രവര്‍ത്തനം തുടങ്ങും. ഐസി ഫ്യൂവല്‍സ് എന്ന കമ്പനിയാണ് ഇവിടെ വാതക പമ്പ് സ്ഥാപിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വൈകാതെ കരാര്‍ അടിസ്ഥാനത്തില്‍ പമ്പുകള്‍ ഉടനെ സ്ഥാപിക്കുമെന്ന് ഐസി ഫ്യൂവല്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ കെ.എ. ജോസഫ് പറഞ്ഞു. ഗ്യാസ് പമ്പ് സ്ഥാപിക്കാന്‍ ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ്സിന്റെ അനുമതി കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.
ഒരു ഫിറ്റ്മെന്റ് കേന്ദ്രവും സ്റേഷനോട് ചേര്‍ന്നുണ്ടാകും. വണ്ടികള്‍ ഗ്യാസിലേക്ക് മാറ്റാന്‍ താല്പര്യമുള്ളവര്‍ക്ക് ഈ കേന്ദ്രം രാജ്യാന്തര നിലവാരമുള്ള ഗ്യാസ് ടാങ്കുകളും ഇറ്റാലിയില്‍ നിന്നുള്ള കിറ്റുകളും ഘടിപ്പിച്ച് നല്കും.
ഇറക്കുമതി ചെയ്ത വാതകമാണ് ഇവിടെ വിതരണം ചെയ്യുക. വാഹനങ്ങളില്‍ സുരക്ഷിതമായി വാതകം നിറയ്ക്കാനുള്ള സാങ്കേതിക വിദ്യ ആസ്ത്രേല്യയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ്.












Click it and Unblock the Notifications