പ്രാര്‍ഥനാനിര്‍വൃതിയില്‍ ബക്രീദ്
തിരുവനന്തപുരം: പ്രാര്‍ഥനയുടെയും വിശുദ്ധസ്മരണയുടെയും നിര്‍വൃതിയില്‍ മുസ്ലിങ്ങള്‍ ബക്രീദ് ആഘോഷിച്ചു.
പള്ളികളിലും ഈദ് ഗാഹുകളിലും പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. തിരുവനന്തപുരം പാളയം മസ്ജിദില്‍ നടന്ന പ്രാര്‍ഥനയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. മൗലവി ഹസ്സന്‍ ഫറൂക്കി ഈദ് നമസിന് നേതൃത്വം നല്‍കി. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നടന്ന പ്രാര്‍ഥനയ്ക്കും ആത്മീയ നേതാക്കള്‍ നേതൃത്വം നല്‍കി.
സ്വാര്‍ഥ താത്പര്യങ്ങള്‍ വെടിഞ്ഞ് മനുഷ്യ പുരോഗതിയ്ക്കായി പ്രവര്‍ത്തിക്കാന്‍ വിശ്വാസികളെ ആത്മീയനേതാക്കള്‍ ആഹ്വാനം ചെയ്തു.
ഗവര്‍ണര്‍ സികന്ദര്‍ ഭക്ത്, മുഖ്യമന്ത്രി എ. കെ. ആന്റണി, മുസ്ലിം ലീഗ് നേതാവ് പാണക്കാട് ശിഹാബ് തങ്ങള്‍ എന്നിവര്‍ ഈദ് ആശംസകള്‍ നേര്‍ന്നു.












Click it and Unblock the Notifications