ദളിത് മാര്‍ച്ചില്‍ അക്രമം, ലാത്തിച്ചാര്‍ജ്
കോട്ടയം: ഇന്ത്യന്‍ ദളിത് ഫെഡറേഷന്‍ കോട്ടയത്ത് നടത്തിയ പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് പ്രകടനക്കാരെ ലാത്തിച്ചാര്‍ജ് ചെയ്തു. പ്രകടനക്കാര്‍ കെ എസ് ആര്‍ ടി സി ബസുകളും സ്വകാര്യ വാഹനങ്ങളും ആക്രമിച്ചു.
അക്രമണവുമായി ബന്ധപ്പെട്ട് 21 പേരെ പൊലീസ് അറസ്റ് ചെയ്തു. ആക്രമണത്തിലും ലാത്തിച്ചാര്‍ജിലും എട്ട് പ്രകനടക്കാര്‍ക്കും ഒരു പൊലീസിനും പരിക്കേറ്റു.
കളക്ടറേറ്റ് പരിസരത്തു നിന്നും ഫിബ്രവരി 12 രാവിലെ പത്തരയോടെയാണ് പ്രകടനം തുടങ്ങിയത്. പ്രകടനക്കാര്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രകടനത്തിന്റെ അനൗണ്‍സ്മെന്റ് നടത്തിയിരുന്ന ഓട്ടോറിക്ഷ തല്ലിത്തകര്‍ത്തു.
വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തി പൊലീസ് സ്റേഷനിലേക്ക് മാര്‍ച്ച്് ചെയ്ത പ്രകടനക്കാരെ ബസ് സ്റാന്റിന് മുന്നില്‍ വെച്ചാണ് പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തത്.












Click it and Unblock the Notifications