Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊബൈല്‍ ടെക്നീഷ്യന്മാര്‍ക്ക് സാധ്യതയേറെ

കൊച്ചി: മൊബൈല്‍ ഫോണ്‍ വ്യാപകമായതോടെ സാങ്കേതിക വൈദഗ്ധ്യമുള്ള മൊബൈല്‍ ടെക്നീഷ്യന്മാര്‍ക്ക് ജോലിസാധ്യതയേറുന്നു.

മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്ററുകളില്‍ കൂടുതല്‍ പേരെ ആവശ്യം വന്നതോടെ ഇലക്ട്രോണിക്സ് പഠനം നടത്തിയവര്‍ക്ക് ഈ മേഖലയില്‍ സാധ്യത വളരെ കൂടിയിരിക്കുകയാണ്.

ചില മൊബൈല്‍ ഫോണ്‍ സര്‍വീസ് കേന്ദ്രങ്ങളില്‍ പരിശീലനം ലഭിച്ചവരെ മാത്രമേ ജോലിക്കെടുക്കുന്നുള്ളൂ. ടെക്നീഷ്യന്മാരുടെ ആവശ്യം കൂടിയതോടെ പരിശീലന കേന്ദ്രങ്ങള്‍ വ്യാപകമായിട്ടുണ്ട്.

ഇലക്ട്രോണിക്സ് പഠനം നടത്തിയവരാണ് ഈ മേഖലയില്‍ കൂടുതലായി രംഗത്തുവരുന്നതെങ്കിലും മൊബൈല്‍ ഫോണ്‍ സാങ്കേതികവിദ്യ മാത്രം പഠിച്ച് ഈ രംഗത്തെത്തുന്നവരുമുണ്ട്.

സെക്കന്റ് ഹാന്റ് മൊബൈല്‍ ഹാന്റ് സെറ്റുകളാണ് കൂടുതല്‍ പേരും ഉപയോഗിക്കുന്നതെന്നതിനാല്‍ സര്‍വീസിംഗിന്റെ ആവശ്യകതയും കൂടുന്നുണ്ട്. താരതമ്യേന വില കുറവാണെന്നതിനാലാണ് സെക്കന്റ് ഹാന്റ് മൊബൈല്‍ ഹാന്റ് സെറ്റുകള്‍ കൂടുതല്‍ പേരും ഉപയോഗിക്കുന്നത്. സെക്കന്റ് ഹാന്റ് മൊബൈല്‍ ഹാന്റ് സെറ്റുകളില്‍ നെറ്റ്വര്‍ക്ക് പ്രശ്നങ്ങളും ഡിസ്പ്ലേ തകരാറുകളും കൂടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+