തൃശൂരില്‍ വയര്‍ലെസ് ഫോണ്‍ ഏപ്രിലില്‍
തൃശൂര്‍: കോര്‍പറേഷന്‍ പരിധിയില്‍ മാത്രം ഉപയോഗിക്കാവുന്ന വയര്‍ലെസ് (വയര്‍ലെസ് ഇന്‍ ലോക്കല്‍ ലൂപ്പ്) ഫോണുകള്‍ ഏപ്രില്‍ ആദ്യ ആഴ്ച വിതരണം തുടങ്ങും. ബിഎസ്എന്‍എല്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ കെ.ബി. ബ്രഹ്മദത്തന്‍ അറിയിച്ചതാണ് ഇക്കാര്യം.
സാധാരണ ഫോണിനേക്കാള്‍ വാടക കുറവായിരിക്കും. സൗജന്യ കാളുകള്‍ അനുവദിക്കില്ല. അതേ സമയം ഇന്‍കമിംഗ് കാളുകള്‍ സൗജന്യമായിരിക്കും. വീട്ടില്‍ സ്ഥാപിക്കാവുന്ന 2500 വയര്‍ലെസ് ഫോണുകളും കൊണ്ടുനടക്കാവുന്ന 7500 ഫോണുകളും ആദ്യ ഘട്ടത്തില്‍ നല്കും.
തൃശൂര്‍ ജില്ലയിലെ മൂന്ന് എക്സ്ചേഞ്ചുകളുടെ എന്‍എസ്ഡി കോഡുകള്‍ ഫിബ്രവരി 16 ഞായറാഴ്ച മുതല്‍ മാറും. പുതിയ എന്‍എസ്ഡി ഇന്റര്‍ ഡയലിംഗ് കോഡുകള്‍:
ഇരിങ്ങാലക്കുട- 0480, കുന്നംകുളം- 04885, വടക്കാഞ്ചേരി- 04884.
മാര്‍ച്ച് മധ്യത്തോടെ ഈ മൂന്ന് എക്സ്ചേഞ്ചുകളിലെയും ഫോണ്‍ നമ്പറുകളിലും മാറ്റമുണ്ടാകും. ഇരിങ്ങാലക്കുടയില്‍ നിലവിലുള്ള നമ്പറിന് മുന്നില്‍ രണ്ട് ചേര്‍ക്കണം. കുന്നംകുളത്തും വടക്കാഞ്ചേരിയിലും ആദ്യ അക്കത്തിന് പകരം രണ്ട് ചേര്‍ക്കണം. നമ്പര്‍മാറ്റം നിലവില്‍ വരുന്ന തീയതി പിന്നീട് അറിയിക്കും.












Click it and Unblock the Notifications