ഹജ്ജ്: നാല് ഇന്ത്യക്കാരുള്‍പ്പെടെ 20 മരണം
മിന: മിനായ്ക്ക് സമീപം സാത്താനെ കല്ലെറിയാന്‍ എത്തിയ തീര്‍ത്ഥാടകര്‍ക്കിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് ഇന്ത്യക്കാരുള്‍പ്പെടെ 20 പേര്‍ മരിച്ചു.
മരിച്ചവരില്‍ ആറ് പേര്‍ സ്ത്രീകളാണ്. മിനായില്‍ സാത്താനെ കല്ലെറിഞ്ഞ് കൂടാരങ്ങളിലേക്ക് മടങ്ങുന്നവരും കൂടുതലായി കല്ലെറിയാന്‍ എത്തിയവരും കൂടിയപ്പോഴാണ് തിരക്ക് ഉണ്ടായത്. തിരക്കില്‍ ശ്വാസംമുട്ടിയാണ് 20 പേര്‍ മരിച്ചത്.
മരിച്ച ഇന്ത്യക്കാരില്‍ രണ്ട് പേര്‍ ഹൈദരാബാദില്‍ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞു. ഹൈദരാബാദില്‍ നിന്നുള്ള സര്‍വാര്‍ ഫാത്തിമയും ചാന്ദ് ബീയുമാണ് മരിച്ചവര്‍. മറ്റ് രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല.
സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലത്താണ് ഇക്കുറിയും അപകടം ഉണ്ടായത്. 2001ല്‍ 35 തീര്‍ത്ഥാടകര്‍ ഇവിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചു. 1998ല്‍ 118 പേരും 1994ല്‍ 270 പേരും മരിച്ചു.
ഇനി ബലിപെരുന്നാള്‍ നമസ്കാരവും ഫര്‍ള് നമസ്കാരവും ഹറം പള്ളിയില്‍ നിര്‍വഹിച്ച് ആത്മനിര്‍വൃതിയോടെ പുണ്യ കഅ്ബാലയത്തെ പ്രദക്ഷിണം വച്ചാണ് മടക്കയാത്ര തുടങ്ങുക. കേന്ദ്ര ഹജ് കമ്മിറ്റി മുഖേന എത്തിയ ഇന്ത്യന്‍ ഹാജിമാരുടെ ആദ്യസംഘം 15ന് മടക്കയാത്ര തുടങ്ങും. സംസ്ഥാന ഹജ് കമ്മിറ്റി മുഖേന എത്തിയ മലയാളി ഹാജിമാര്‍ 22 മുതല്‍ കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ തിരിക്കും.












Click it and Unblock the Notifications