ലാദന്‍ വീണ്ടും അല്‍ ജസീറയില്‍
അമ്മന്‍: അല്‍ ജസീറ ടി വി ഒസാമ ബിന്‍ലാദന്റെ മറ്റൊരു ടേപ്പ് സംപ്രേഷണം ചെയ്തു. യു എസ് ആക്രമണത്തെ പ്രതിരോധിക്കുന്നതിന് ഇറാക്കികള്‍ അമേരിക്കക്കാര്‍ക്കെതിരെ ചാവേര്‍ പോരാട്ടം നടത്തണമെന്ന് ഒസാമ ആഹ്വാനം ചെയ്തു.
2003 ഫിബ്രവരി 11 ചൊവാഴ്ചയാണ് അല്‍ ജസീറ ലാദന്റെ പ്രസംഗം സംപ്രേക്ഷണം ചെയ്തത്. ശത്രുവിനെ നേരിടാന്‍ ചാവേര്‍ ആക്രമണങ്ങളാണ് നടത്തേണ്ടതെന്ന് ഒസാമ പറഞ്ഞു. ചതിക്കുഴികള്‍ കുഴിച്ചു മറ്റും യു എസ് സൈനികരെ ഭയപ്പെടുത്തണം.
ഇറാക്കിനെ ഒറ്റപ്പെടുത്തുന്ന അറബ് രാജ്യങ്ങളുടെ നടപടിയെ ലാദന്‍ അപലപിച്ചു. ഇറാക്കിനെതിരായ യു എസ് ആക്രമണത്തെ മുസ്ലിങ്ങള്‍ പിന്തുണയ്ക്കരുത്. ഇറാക്കിലെ മുസ്ലിങ്ങളെ കൊല്ലുന്ന അമേരിക്കന്‍ നടപടിയെ ഏതെങ്കിലും വിധത്തില്‍ തുണയ്ക്കുന്ന മുസ്ലിങ്ങള്‍ ചതിയന്മാരാണ്.
ടേപ്പിലെ ശബ്ദം ലാദന്റേതു തന്നെയാണെന്നാണ് അനുമാനമെന്ന് അല്‍ ജസീറ പ്രക്ഷേപണ എഡിറ്റര്‍ യാസര്‍ താബത്ത് പറഞ്ഞു. നേരത്തെ ലാദന്റെ പ്രസ്താവനകള്‍ ലഭിച്ച വഴിയിലൂടെയാണ് ഈ ടേപ്പും ലഭിച്ചത്.
അല്‍ കെയ്ദ ഇപ്പോഴും ഭീഷണിയാണെന്നാണ് ലാദന്റെ പ്രസ്താവനകള്‍ വ്യക്തമാക്കുന്നതെന്ന് യു എസ് സ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് വക്താവ് റിച്ചാര്‍ഡ് ബൗച്ചര്‍ പറഞ്ഞു.












Click it and Unblock the Notifications