വജ്രം രാകല്‍ വ്യവസായം പുനരുജ്ജീവിപ്പിക്കും
തൃശൂര്‍: തൃശൂരിലെ വജ്രം രാകല്‍ വ്യവസായം പുനരുജ്ജീവിപ്പിക്കുന്നതിന് ഗുജറാത്തിലും മഹാരാഷ്ട്രയിലുമുള്ള ഈ മേഖലയിലെ പ്രമുഖരെ കേരളത്തിലേക്ക് ക്ഷണിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
കേരളത്തില്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും പ്രമുഖ വ്യാപാരികളുമായി ചര്‍ച്ച നടത്തുമെന്ന് വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ ആദ്യഘട്ട ചര്‍ച്ച നടക്കും.
നിക്ഷേപം നടത്താന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പാടാക്കുമെന്ന് വ്യാപാരികളെ അറിയിക്കും.
ലോഹ ധാതു വ്യാപാര കോര്‍പ്പറേഷന്റെ ഒരു ശാഖ തൃശൂരില്‍ തുടങ്ങുന്നതിന് ആവശ്യപ്പെടും. ശാഖ തുടങ്ങുന്നതോടെ തൃശൂരിലെ വ്യവസായ യൂണിറ്റുകള്‍ക്ക് ആവശ്യമായ സാമഗ്രികള്‍ കോര്‍പ്പറേഷന് നല്‍കാനാവും. മിനുക്കിയ കോര്‍പ്പറേഷന് തിരികെ വാങ്ങുകയും ചെയ്യാം.
തൃശൂരിലെ മുണ്ടൂര്‍ താലൂക്കിലാണ് സംസ്ഥാനത്തെ ഭൂരിഭാഗം വജ്രം രാകല്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്. നേരത്തെ 320 യൂണിറ്റുകളുണ്ടായിരുന്നത് ഇപ്പോള്‍ നൂറായി കുറഞ്ഞു. ഈ മേഖലയിലെ തൊഴിലാളികളുടെ എണ്ണം 16000ല്‍ നിന്ന് 5000 വും ആയി.












Click it and Unblock the Notifications