ഇനി ആര്‍എസ്എസ്-ബിജെപി ശണ്ഠയില്ല
ദില്ലി: സുപ്രധാന പ്രശ്നങ്ങളില്‍ ഭിന്നാഭിപ്രായം പ്രകടിപ്പിക്കരുതെന്ന് ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും നേതാക്കളുടെ യോഗത്തില്‍ തീരുമാനിച്ചു.
അയോധ്യ, സര്‍ക്കാരിന്റെ വിദേശനയം എന്നിവയുള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ ഇനി ആര്‍ എസ് എസ്, ബി ജെ പി നേതാക്കള്‍ ഭിന്നാഭിപ്രായം പറയില്ല. സര്‍ക്കാരിനെ വിമര്‍ശിക്കാതിരിക്കാന്‍ വി എച്ച് പി പോലുള്ള സംഘടനകളെ വിശ്വാസത്തിലെടുക്കും.
ആര്‍ എസ് എസ് ആസ്ഥാനത്ത് നടന്ന 80 മിനുട്ട് നീണ്ട യോഗത്തില്‍ ആര്‍ എസ് എസിനെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി മോഹന്‍ ഭഗവത്, ജോയിന്റ് ജനറല്‍ സെക്രട്ടറി-ഇന്‍-ചാര്‍ജ് മോഹന്‍ ദാസദേവി, വക്താവ് രാംമാധവ് എന്നിവരും ബി ജെപി പ്രസിഡന്റ് വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തിലുള്ള സംഘവും പങ്കെടുത്തു. ജനറല്‍ സെക്രട്ടറിമാരായ പ്രമോദ് മഹാജന്‍, സഞ്ജയ് ജോഷി, രാജ്നാഥ്സിംഗ്, മുക്തര്‍ അബാസ് നഖ്വി, അനിതാ ആര്യഎന്നിവരാണ് നായിഡുവിനോടൊപ്പം യോഗത്തില്‍ പങ്കെടുത്ത ബി ജെ പി നേതാക്കള്‍.












Click it and Unblock the Notifications