ഓട്ടോകള്‍ക്ക് ഡിജിറ്റല്‍ മീറ്റര്‍ കര്‍ശനമാക്കും
പാലക്കാട്: സംസ്ഥാനത്തെ ഓട്ടോറിക്ഷകളില്‍ ഡിജിറ്റല്‍ മീറ്ററുകള്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നതായി ഗതാഗത വകുപ്പ് മന്ത്രി ഗണേശ് കുമാര്‍ വ്യക്തമാക്കി.
കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് പ്രദേശങ്ങളില്‍ ഓടുന്ന ഓട്ടോകളിലായിരിയ്ക്കും ഇത് ആദ്യം നിര്‍ബന്ധമാക്കുക. യാത്രക്കാരില്‍ നിന്ന് കൂടുതല്‍ നിരക്ക് വാങ്ങുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. ഡിജിറ്റല്‍ മീറ്ററുകള്‍ നിര്‍ബന്ധമാക്കാനായുള്ള നീക്കത്തിന് പിന്നില്‍ അഴിമതിയാണെന്നത് വിലകുറഞ്ഞ ആരോപണമാണ്. ഇന്ന കമ്പനിയുടെ മീറ്റര്‍ തന്നെ വയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിയ്ക്കുന്നില്ല. ഐ എസ് ഐ അംഗീകാരമുള്ള മീറ്റര്‍ ആകണമെന്ന് മാത്രമേ സര്‍ക്കാര്‍ നിഷ്കര്‍ഷിയ്ക്കുന്നുള്ളു. എല്ലാ ഓട്ടോറിക്ഷകളിലും മീറ്റര്‍ വയ്ക്കാനായി അവസാന ദിവസവും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടില്ല. എല്ലാ പുതിയ ഓട്ടോറിക്ഷകളിലും ഇത്തരം ഇലക്ട്രോണിക് മീറ്ററുകളായിരിയ്ക്കും വയ്ക്കുക. പഴയ ഓട്ടോകള്‍ മീറ്ററുകള്‍ മാറ്റുമ്പോള്‍ പുതിയ തരം മീറ്ററുകളാണ് വയ്ക്കേണ്ടത്.












Click it and Unblock the Notifications