കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഡായുപ്പാറ വിനോദസഞ്ചാര കേന്ദ്രമാക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ചടയമംഗലത്തെ ജഡായുപ്പാറ വിനോദസഞ്ചാര സ്ഥലമായി വികസിപ്പിയ്ക്കുമെന്ന് വിനോദസഞ്ചാരമന്ത്രി കെ. വി. തോമസ് നിയമസഭയില്‍ അറിയിച്ചു.

ജഡായുപ്പാറയുടെ വിനോദ സഞ്ചാര വികസനത്തിനായുള്ള പദ്ധതിയ്ക്ക് രൂപം നല്‍കിവരികയാണ്. പദ്ധതി നിര്‍ദേശം കേന്ദ്രത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും.

ഈ പ്രദശത്തെ 140 ഏക്കര്‍ ഭൂമി വിനോദസഞ്ചാര വകുപ്പിന് കൈമാറാന്‍ റവന്യു വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്- ഒരു സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.

രാമായണത്തിലെ കഥാപാത്രമായ ജഡായുവിന്റെ ഒരു ചിറക് രാവണന്‍ അരിഞ്ഞുവീഴ്ത്തിയത് ജഡായുപ്പാറയിലാണെന്നാണ് ഐതിഹ്യം. ഈ ചിറകാണത്രെ ഈ സ്ഥലത്തുള്ള വലിയ പാറ. ചടയമംഗലം എന്ന പേര് ജഡായുമംഗലം എന്ന പേരില്‍ നിന്നുണ്ടായതാണെന്നും പറയപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X