വിലയുയരുന്നു; സ്വര്‍ണപ്പണിക്കാര്‍ ആശങ്കയില്‍
കോഴിക്കോട്: സ്വര്‍ണവിലയിലെ വന്‍വര്‍ധനവിനെ തുടര്‍ന്ന് സ്വര്‍ണവ്യാപാരം മന്ദീഭവിച്ചത് സ്വര്‍ണപ്പണിക്കാരെ സാരമായി ബാധിക്കുന്നു. പല സ്വര്‍ണപ്പണിക്കാരും മറ്റ് ജോലികള്‍ തേടാന്‍ നിര്‍ബന്ധിതരാവുകയാണ്.
കേരളത്തിലെ സ്വര്‍ണഗ്രാമം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോഴിക്കോട്ടെ കൊടുവള്ളി വിപണിയില്‍ സ്വര്‍ണവാണിജ്യത്തില്‍ 30 ശതമാനമാണ് ഇടിവുണ്ടായത്. പല സ്വര്‍ണപ്പണിക്കാര്‍ക്കും ഇപ്പോള്‍ കാര്യമായ പണി കിട്ടുന്നില്ല.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പുവരെ ഇവിടെ 115 സ്വര്‍ണക്കടകളാണുണ്ടായിരുന്നത്. ഇതില്‍ 30 എണ്ണം ഫിബ്രവരിയോടെ പൂട്ടി. സ്വര്‍ണത്തിന് എക്കാലത്തെയും ഉയര്‍ന്നവിലയാണ് ഇപ്പോഴുള്ളത്. പല കടകളിലും കാര്യമായ പണിയില്ല.
ഭാവി എന്താവുമെന്ന ആശങ്കയാണ് സ്വര്‍ണപ്പണിക്കാര്‍ക്ക്. സ്വര്‍ണക്കടകളില്‍ ജോലി ചെയ്തിരുന്ന സ്വര്‍ണപ്പണിക്കാരില്‍ പലര്‍ക്കും ജോലി നഷ്ടപ്പെട്ടു.
തട്ടാന്മാരില്‍ ഭൂരിഭാഗത്തിനും ഈ ജോലി മാത്രമേ അറിയൂ. വര്‍ഷങ്ങളായി ഈ ജോലി മാത്രം ചെയ്യുന്നവരാണ് ഞങ്ങള്‍. പണിയില്ലാതെ പട്ടിണിയിലായ ചിലര്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ വരെയുണ്ടായി- ഒരു സ്വര്‍ണപ്പണിക്കാരന്‍ പറഞ്ഞു.












Click it and Unblock the Notifications