മദ്യദുരന്തം: അന്വേഷണത്തിന് ഉത്തരവ്
തൃശൂര്‍: വിഷക്കള്ള് കുടിച്ച് പാലക്കാട് ജില്ലയിലെ പെരുവമ്പില്‍ അഞ്ച് പേര്‍ മരിച്ച സംഭവത്തെ കുറിച്ച് അന്വേഷിയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.
കള്ള് മോഷണം തടയുന്നതിന് വിഷം ചേര്‍ത്തതാണ് മരണകാരണമാണെന്നാണ് അനുമാനിക്കുന്നത്. കള്ള്ചെത്തുകാരനായ ശെല്‍വരാജനെ കാണാനില്ല.
തൊഴിലാളി കോളനിയില്‍ താമസിക്കുന്നവരാണ് പാലത്തുള്ളില്‍ പറമ്പിലെ തെങ്ങില്‍ ന്ിന്ന് കള്ള് എടുത്ത് കുടിച്ചത്. ഒരു വിവാഹവുമായി ബന്ധപ്പെട്ടാണ് ഇവര്‍ ഒത്തുകൂടിയത്.
കള്ള് കുടിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്നുവയസുള്ള ഒരു കുട്ടിയും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. പാല്‍പ്പായസമെന്ന് പറഞ്ഞാണ് കുട്ടിയ്ക്ക് കള്ള് കൊടുത്തതത്രെ. ദുരന്തത്തില്‍ മരിച്ച വാസുവാണ് കുട്ടിക്ക് കള്ള് കൊടുത്തത്. കുഴഞ്ഞുവീഴുന്നതിന് മുമ്പായി കുട്ടിക്ക് കള്ള് കൊടുത്തിട്ടുണ്ടെന്ന് വാസു പറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടിയെയും ആശുപത്രിയിലെത്തിച്ചത്.












Click it and Unblock the Notifications