Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട്ട് വിഷക്കള്ള് കുടിച്ച് നാല് മരണം

പാലക്കാട്: വിഷം കലര്‍ന്ന കള്ള് കുടിച്ച് പാലക്കാട് ജില്ലയിലെ പാലത്തുളളിക്കടുത്ത് വടകരപ്പിള്ളിയിലെ നാല് പേര്‍ മരിച്ചു.

പിഞ്ചുകുഞ്ഞടക്കം അഞ്ച് പേര്‍ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലാണ്. പെരുവെമ്പ് ചേറാട് ലക്ഷംവീട് കോളനിയില്‍ വാസു (35), രാജന്‍ (35), പാലത്തുളളി കെ. വിജയന്‍ (37), കമ്മാന്തറ പൊന്മല (28) എന്നിവരാണ് മരിച്ചത്. മരിച്ച വാസുവിന്റെ ഭാര്യ പ്രേമ, അനുജന്‍ ശശി (24), പാലത്തുള്ളി ചേറാട് മണികണ്ഠന്‍ (37), പൊക്കുന്നിയില്‍ തേവന്‍ (60), വാസുവിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണന്റെ മകന്‍ മൂന്നുവയസുകാരനായ ഷിനു എന്നിവരാണ് ആശുപത്രിയില്‍ ഗുരുതല നിലയിലുള്ളത്.

ഫിബ്രവരി 12 ബുധനാഴ്ച രാത്രി തോപ്പില്‍ നിന്ന് ചെത്തിയിറക്കിയ കളളാണ് ദുരന്തത്തിന് ഇരയായവര്‍ കുടിച്ചത്. കള്ളില്‍ കലര്‍ന്ന കീടനാശിനിയാണ് ദുരന്തം വിതച്ചതെന്നാണ് സംശയിക്കുന്നത്. കള്ള് കുടിക്കുന്നവരുടെ അടുത്തെത്തിയ മൂന്ന് വയസുള്ള കുട്ടിയ്ക്കും ഏതാനും തുള്ളി കള്ള് നല്‍കിയിരുന്നു. കള്ള് കുടിച്ച് അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ എല്ലാവര്‍ക്കും ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ടു.

ഇവരെ ആദ്യം നാട്ടുകാര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. നില വഷളായതോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+