വിഷക്കള്ള്: മരണം അഞ്ചായി
പാലക്കാട്: പാലത്തുളളിക്കടുത്ത് വടകരപ്പിള്ളിയില്‍ വിഷക്കളള് കുടിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക ് കൊണ്ടുപോവും വഴിയാണ് ഒരാള്‍ മരിച്ചത്. പാലത്തുള്ളി ചേറാട് മണികണ്ഠന്‍ (37) ആണ് വഴിമധ്യെ മരിച്ചത്. പെരുവെമ്പ് ചേറാട് ലക്ഷംവീട് കോളനിയില്‍ വാസു (35), രാജന്‍ (35), പാലത്തുളളി കെ. വിജയന്‍ (37), കമ്മാന്തറ പൊന്മല (28) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആറ് പേര്‍ ചികിത്സയില്‍ കഴിയുകയാണ്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കളക്ടര്‍ 1000 രൂപ ധനസഹായം അനുവദിച്ചു.
സ്ഥിരമായി കള്ള് മോഷണമുള്ള പ്രദേശമാണ് ഇത്. അത് തടയാനായി തെങ്ങിലെ കള്ള് കലത്തില്‍ വിഷം ചേര്‍ത്തതാണെന്നാണ് കരുതുന്നത്. കള്ള് ചെത്തുകാരന്‍ ഒളിവിലാണ്.












Click it and Unblock the Notifications