ഭക്ഷ്യവസ്തു വില്പനയ്ക്ക് ലൈസന്‍സ് വേണം
തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ലൈസന്‍സ് സമ്പ്രദായം ഏര്‍പ്പെടുത്തും. ഇതിനായി അവശ്യ ചരക്ക് നിയമം ഭേദഗതി ചെയ്യും.
നേരത്തെ ഭക്ഷ്യധാന്യങ്ങള്‍, പഞ്ചസാര, ഭക്ഷ്യഎണ്ണ തുടങ്ങിയവ വില്‍ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമപ്രകാരം ലൈസന്‍സ് വേണമായിരുന്നു. കഴിഞ്ഞ ഫിബ്രവരിയില്‍ കേന്ദ്രം ഈ സമ്പ്രദായം നീക്കി.
കരിഞ്ചന്തക്കാരെ നിയന്ത്രിയ്ക്കുന്നതിന് ലൈസന്‍സിംഗ് സമ്പ്രദായം വീണ്ടും ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളിക്കളയുകയായിരുന്നു. ഇതേ തുടര്‍ന്നാണ് നിയമത്തില്‍ ഭേദഗതി വരുത്തി ലൈസന്‍സിഗ് സമ്പ്രദായം വീണ്ടും കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
നിയമഭേദഗതി വരുന്നതോടെ ഭക്ഷ്യഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ലൈസന്‍സ് നിര്‍ബന്ധമായിരിക്കും.












Click it and Unblock the Notifications