Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര സര്‍വേയോട് മദ്രസകള്‍ സഹകരിയ്ക്കരുത്

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന സര്‍വേയോട് മദ്രസകള്‍ സഹകരിയ്ക്കരുതെന്ന് കേരള മുസ്ലിം ജമാഅത് കൗണ്‍സില്‍ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പാണ് മദ്രസകളില്‍ ഈ സര്‍വേ നടത്തുന്നത്.

ജമാ അത്ത് കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറി എ പൂക്കുഞ്ഞാണ് വാര്‍ത്താ സമ്മേളനത്തില്‍ ഈ ആഹ്വാനം നടത്തിയത്. മദ്രസകളെ നിയന്ത്രിയ്ക്കാനും തടയാനുമാണ് ഈ സര്‍വേകള്‍ നടത്തുന്നത്. സര്‍ക്കാരിന്റെ യാതൊരു സഹായവുമില്ലാതെയാണ് ഇപ്പോള്‍ മദ്രസകള്‍ പ്രവര്‍ത്തിയ്ക്കുന്നത്.

സംഘ പരിവാര്‍ സംഘടനകള്‍ മദ്രസകള്‍ നിരോധിയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞു. അതുകൊണ്ട് ഈ സര്‍വേയ്ക്ക് ശേഷം ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ചെറുതായിരിയ്ക്കില്ല.

സംസ്ഥാനത്ത് സ്കൂള്‍ അദ്ധ്യാപകരെ ഉപയോഗിച്ചാണ് ഈ സര്‍വേ നടത്തുന്നത്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ വഴങ്ങരുതെന്നും പൂക്കുഞ്ഞ് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും വിയോജിച്ചാല്‍ സര്‍വേ കേരളത്തില്‍ നടത്താനാവില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+