വെള്ളതര്‍ക്കം: അഖില കക്ഷി യോഗം വിളിയ്ക്കും
തിരുവനന്തപുരം: അന്തര്‍ സംസ്ഥാന വെള്ളതര്‍ക്കങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാനായി അഖില കക്ഷി യോഗം വിളിയ്ക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അന്തര്‍സംസ്ഥാന വെള്ളതര്‍ക്കത്തില്‍ കേരളത്തിന്റെ നിലപാടില്‍ വിവിധ പാര്‍ട്ടികളുടെ നിലപാടില്‍ ഐക്യമുണ്ടാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഈ നിയമസഭാ സമ്മേളന വേളയില്‍ തന്നെ ഈ യോഗം നടത്തും. തമിഴ്നാടുമായുള്ള വെള്ളതര്‍ക്കങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക.
സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിയ്ക്കുകയാണ് പ്രധാനമായും ലക്ഷ്യം. മുല്ലപ്പെരിയാര്‍, ഭവാനി നദികളുടെ വെള്ളം സംബന്ധിച്ച് കേരളവും തമിഴ്നാടുമായി തര്‍ക്കമുണ്ട്.
ഇതിനെക്കുറിച്ച് ചര്‍ച്ചചെയ്യാനായി തമിഴ്നാട് മന്ത്രി പനീര്‍ശെല്‍വത്തിന്റെ നേതൃത്ത്വത്തില്‍ ഒരുസംഘം കേരളത്തില്‍ എത്തിയിട്ടുണ്ട്. ഫെബ്രുവരി 13 വ്യാഴാഴ്ച വൈകീട്ട് മൂന്നിനാണ് ഇവര്‍ കേരള സംഘവുമായി ചര്‍ച്ച നടത്തുന്നത്.












Click it and Unblock the Notifications