കുടിവെള്ളം: കര്‍മപദ്ധതി രൂപീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് കര്‍മപദ്ധതി രൂപീകരിച്ചിട്ടുണ്ടെന്ന് ജലവിഭവമന്ത്രി ടി. എം. ജേക്കബ് അറിയിച്ചു.
2003 മാര്‍ച്ചിന് മുമ്പായി 73 പദ്ധതികള്‍ പൂര്‍ത്തീകരിക്കും. അടുത്ത സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് 81 പദ്ധതികള്‍ പൂര്‍ത്തിയാക്കും.
പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത രണ്ട് വര്‍ഷങ്ങളിലായി കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് 1235 കോടി രൂപ ചെലവിടും.
അയല്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കേരളത്തിന് വെള്ളമില്ലെന്ന് ജേക്കബ് പറഞ്ഞു.












Click it and Unblock the Notifications