ലാദന്റെ ടേപ്പ് കിട്ടിയെന്ന് വാര്‍ത്താ ഏജന്‍സി
ലണ്ടന്‍: ലാദന്റെ പുതിയ ടേപ്പ് കിട്ടിയെന്ന് ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന ഒരു ഇസ്ലാം വാര്‍ത്താ ഏജന്‍സി അവകാശപ്പെട്ടു. ലാദന്റെ സന്ദേശം അടങ്ങിയ ശബ്ദ കാസറ്റാണ് ഇത്.
ഈ വര്‍ഷം ശത്രുക്കളെ ആക്രമിയ്ക്കുന്നതിനിടയ്ക്ക് താന്‍ രക്ഷസാക്ഷിയാവുമെന്ന് ലാദന്‍ ഇതില്‍ പറയുന്നു. 53 മിനുട്ടുള്ളതാണ് ഈ ടേപ്പ്. അല്‍ അന്‍സാര്‍ എന്ന വാര്‍ത്താ ഏജന്‍സിയാണ് ടേപ്പ് കിട്ടിയതായി പറയുന്നത്. ഇന്റര്‍നെറ്റില്‍ ഒരാള്‍ വില്പനയ്ക്ക് വച്ചതാണ് ഈ കസെറ്റ്. വാര്‍ത്താ ഏജന്‍സി ഇന്റര്‍നെറ്റ് വഴിയാണ് ഈ മാസം ഇത് വാങ്ങിയത്. ബര്‍മിംഗ്ഹാമില്‍ വാര്‍ത്താ ഏജന്‍സി നടത്തുന്ന ഇമ്രാന്‍ ഖാന്‍ എന്ന വ്യക്തിയാണ് ഈ അവകാശം ഉന്നയിച്ചിരിയ്ക്കുന്നത്. ഖുറാന്‍ വചനങ്ങളും കവിതകളും അടങ്ങിയ ലാദന്റെ സന്ദേശം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയതായും ഇമ്രാന്‍ അസോസിയേറ്റഡ് പ്രസ് എന്ന വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.
എന്നാല്‍ ഇത് ശരിയ്ക്കും ലാദന്റെ കസെറ്റാണോയെന്ന് തിരിച്ചറിയാനായിട്ടില്ലെന്നാണ് യു എസിലെ പൊലീസിന്റെ തീവ്രവാദ വിരുദ്ധ വിഭാഗം പറയുന്നത്. ശരിയായ കസെറ്റ് കിട്ടിയാല്‍ മാത്രമേ ലാദന്റെ ശബ്ദം തിരിച്ചറിയാനാവുകയുള്ളു. യു എസ് അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications