പുതിയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇക്കൊല്ലമില്ല
തിരുവനന്തപുരം: സര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇനി അനുവദിക്കില്ലെന്ന് ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍. ഫിബ്രവരി 14 വെള്ളിയാഴ്ച നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ ഇടക്കാല സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. അടുത്ത വിദ്യാഭ്യാസവര്‍ഷം പുതിയ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അനുമതി നല്കില്ല. - അദ്ദേഹം പറഞ്ഞു.
കേന്ദ്രവുമായി ഈ വിഷയത്തില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ബജറ്റില്‍ ഇനി വിവിധ കാര്യങ്ങള്‍ക്കായി നല്കുന്ന സബ്സിഡികള്‍ വര്‍ഷത്തില്‍ 80 കോടിയായി നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications