കയര്‍ ഗവേഷണ വികസന കേന്ദ്രം വരുന്നു
തിരുവനന്തപുരം: കയര്‍വ്യവസായത്തിന്റെ വൈവിധ്യവത്കരണത്തിനും സാങ്കേതികമായ ആധുനികവത്കരണത്തിനും ഒരു ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കുമെന്ന് കൃഷി മന്ത്രി കെ. ആര്‍. ഗൗരിയമ്മ നിയമസഭയില്‍ അറിയിച്ചു.
കയര്‍ ഉത്പന്നങ്ങളെ കൂടുതല്‍ ആകര്‍ഷകവും അന്താരാഷ്ട്ര വിപണിയില്‍ മത്സരിക്കുന്നതിന് ഉതകുന്നതുമാക്കി തീര്‍ക്കുകയാണ് ലക്ഷ്യം. ഇതിനായുള്ള പ്രാഥമിക ചെലവ് വരുന്ന ബജറ്റില്‍ വകയിരുത്തും. കേന്ദ്രസഹായവും തേടും.
നേരത്തെ ഇത്തരമൊരു സംവിധാനം ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് കീഴില്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. കയര്‍ സംസ്കരണം വ്യവസായമായി പ്രഖ്യാപിച്ചതോടെ ഇത് സാധ്യമല്ലാതായി.
കയര്‍ മേഖലയിലെ സഹകരണ സംഘങ്ങള്‍ക്ക് പ്രതികൂലമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications