മദ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അടുത്ത സാമ്പത്തികവര്‍ഷത്തെ മദ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി കെ. ശങ്കരനാരായണന്‍ നിയമസഭയെ അറിയിച്ചു.
മദ്യമേഖലയിലെ ജീവനക്കാരുമായും ഷാപ്പുടമകളുമായും ചര്‍ച്ച നടത്തിയ ശേഷമേ മദ്യനയത്തിന് അന്തിമരൂപം നല്‍കുകയുളളൂ. കെ. പി. രാജേന്ദ്രന്റെ ( സി പി ഐ) സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
എസ് എ ടി ആശുപത്രിയില്‍ നിന്ന് ഒരു കുഞ്ഞിനെ കാണാതായതിന് ഉത്തകവാദികളാരെന്ന് അന്വേഷിച്ചു വരികയാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
പേരാവൂര്‍ ഹയര്‍ സെക്കന്റി സ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകനെ പൊലീസ് അറസ്റ് ചെയ്തിട്ടുണ്ടെന്നും ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയിരിക്കുകയാണെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി ആന്റണി പറഞ്ഞു.












Click it and Unblock the Notifications