വിദേശ മദ്യത്തിന്റെ വില കുറയ്ക്കില്ല
തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നില്ലെന്ന് ധനമന്ത്രി കെ. ശങ്കരനാരായണന്‍ നിയമസഭയില്‍ വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ വരുമാനം കുറയുമെന്നതിനാലാണ് സര്‍ക്കാര്‍ വിലകുറയ്ക്കാന്‍ തയ്യാറാവാതിരിയ്ക്കുന്നത്. ഇപ്പോള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ 300 കടകള്‍ വഴിയാണ് കേരളത്തില്‍ വിദേശ മദ്യം വില്ക്കുന്നത്. ഈ കടകളുടെ എണ്ണം കൂട്ടാന്‍ ഉദ്ദേശിയ്ക്കുന്നുണ്ട്. സര്‍ക്കാരിന്റെ മദ്യനയം പുറത്തിറക്കിയ ശേഷം എത്ര കടകള്‍ കൂടി തുടങ്ങണമെന്നത് തീരുമാനിയ്ക്കും.
ഇപ്പോള്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് കേരളത്തില്‍ 100 ശതമാനം എക്സൈസ് തീരുവയും 90 ശതമാനം വില്പന നികുതിയുമാണുള്ളത്.
മികച്ച മദ്യം മാത്രം കടകള്‍ വഴി വില്‍ക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുമെന്നും ധന മന്ത്രി പറഞ്ഞു.












Click it and Unblock the Notifications