Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിയുമായി അഭിപ്രായ വ്യത്യാസമുണ്ട്: പത്മജ

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനുമായി രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു.

ഞങ്ങള്‍ രണ്ട് പേരും രണ്ട് ശൈലിയില്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ടാവം ഈ ഭിന്നത. എന്നാല്‍ വ്യക്തിപരമായി യാതൊരു ഭിന്നതയും ഞങ്ങള്‍ക്കിടയിലില്ല.

തന്നെയും മുരളിയെയും തെറ്റിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. താന്‍ ഐ ഗ്രൂപ്പ് നേതൃത്വത്തിലേക്ക് വരികയാണെന്ന പ്രചാരണത്തിന്റെ അടിസ്ഥാനമെന്താണെന്ന് അറിയില്ല. ഐ ഗ്രൂപ്പിന്റെ നേതാവ് കെ. കരുണാകരനാണ്.

രണ്ടാം സ്ഥാനത്താരാണെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. രണ്ടാം നിരക്കാരെയും കരുണാകരന്‍ വളര്‍ത്തിയതായാണ് അനുഭവം.

എ ഗ്രൂപ്പിന് അനുകൂലമായി മുരളി നിലപാടുകളെടുക്കുന്നുവെന്ന അഭിപ്രായം ഐ ഗ്രൂപ്പില്‍ പലര്‍ക്കുമിടയിലുണ്ട്. എന്നാല്‍ ഐ ഗ്രൂപ്പില്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ശരിയല്ല.

അനുഭവ പരിചമില്ലാത്തവര്‍ നേതൃത്വത്തിലേക്ക് വരുന്നത് പ്രശ്നമുണ്ടാക്കുന്നുവെന്ന മുരളിയുടെ പരാമര്‍ശം തന്നെ കുറിച്ചാവാനിടയില്ലെന്ന് പത്മജ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+