മലിനീകരണ നിയന്ത്രണ ബോര്‍ഡിന് വിമര്‍ശനം
കൊച്ചി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അതിന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.
സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളും ഏത് വിധത്തിലാണ് മാലിന്യങ്ങള്‍ കളയുന്നതെന്നത് സംബന്ധിച്ച് മാര്‍ച്ച് 12ഓടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ചീഫ് ജസ്റിസ് ജെ. എല്‍. ഗുപ്ത, ജസ്റിസ് എം. രാമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.
ആശുപത്രിയിലെ മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് നിക്ഷേപിച്ചതിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയ്ക്കെതിരെയും സ്ത്രീ-ശിശു ആരോഗ്യ കേന്ദ്രത്തിനുമെതിരെ ബോര്‍ഡ് നടപടി സ്വീകരിച്ചില്ലെന്ന് ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി.
കോഴിക്കോട് മെഡിക്കല്‍ കോളജ് പാരിസ്ഥിതിക മലിനീകരണ നിര്‍മാര്‍ജന ഏകോപന സമിതി സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിന്മേലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
നേരത്തെ മാലിന്യം കളയുന്നതു സംബന്ധിച്ച റെക്കോഡുകള്‍ ബോര്‍ഡ് സെക്രട്ടറി കോടതിയില്‍ ഹാജരാക്കി. നിയമം അനുസരിച്ചുള്ള നടപടികള്‍ ബോര്‍ഡ് നിറവേറ്റുന്നതില്‍ പൂര്‍ണ പരാജയമാണെന്ന് മാത്രമാണ് ഫയലുകള്‍ വ്യക്തമാക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications