പുഷ്പഗിരി കോളജ് 22 ലക്ഷം വരെ ഫീസ് വാങ്ങി
കൊച്ചി: പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നല്‍കിയ വിദ്യാര്‍ഥികളില്‍ നിന്നായി 22 ലക്ഷം രൂപ വരെ ഫീസ് വാങ്ങിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കാേേടതിയെ അറിയിച്ചു.
ഹൈക്കോടതി വിധി പ്രകാരം ഒന്നര ലക്ഷം രൂപ മാത്രമാണ് ഇപ്പോള്‍ ഈടാക്കാവുന്നത്. എന്നാല്‍ ചില വിദ്യാര്‍ഥികളില്‍ നിന്നായി അഞ്ച് വര്‍ഷത്തേക്കുള്ള ഫീസെന്ന നിലയില്‍ 22 ലക്ഷം രൂപ വരെ പുഷ്പഗിരി മാനേജ്മെന്റ് വാങ്ങിയിട്ടുണ്ട്- അഡ്വക്കറ്റ് ജനറല്‍ എം. രത്സസിംഗ് ഹൈക്കോടതിയെ ബോധിപ്പിച്ചു.
മുന്‍കൂര്‍ ഫീസ് നല്‍കാന്‍ തങ്ങളാരെയും നിര്‍ബന്ധിച്ചിട്ടില്ലെന്ന പുഷ്പഗിരി മാനേജ്മെന്റിന്റെ വാദം അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റിസ് ജെ. എല്‍. ഗുപ്തയും ജസ്റിസ് എം. രാമചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications