എസ്എഫ്ഐ സമ്മേളനം തുടങ്ങി
കോഴിക്കോട്: എസ്എഫ്ഐ ദേശീയസമ്മേളനം കോഴിക്കോട് ആരംഭിച്ചു. സമ്മേളനം ഫിബ്രവരി 14 വെള്ളിയാഴ്ച പൊളിറ്റ് ബ്യൂറോ അംഗം ജ്യോതിബസു ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിന് മുന്നോടിയായി കോഴിക്കോട് ബീച്ചില്‍ നിന്നും ഉച്ചയ്ക്ക് 2.30 ഓടെ വിദ്യാര്‍ത്ഥിപ്രകടനം ആരംഭിച്ചു. പ്രകടനം കോഴിക്കോട് സ്റേഡിയത്തില്‍ സമാപിച്ചതോടെ ഉദ്ഘാടനച്ചടങ്ങ് ആരംഭിച്ചു.
ചടങ്ങില്‍ സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍, എസ്എഫ്ഐ ദേശീയ പ്രസിഡന്റ് കൃഷ്ണദാസ് എന്നിവരും പങ്കെടുത്തു. ഇന്ത്യയുടെ വിവിധസംസ്ഥാനങ്ങളില്‍ നിന്നായി 750 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. സമ്മേളനം ഫിബ്രവരി 18ന് സമാപിക്കും. 1970ല്‍ എസ്എഫ്ഐ രൂപം കൊണ്ടതിന് ശേഷം ഇതാദ്യമായാണ് ദേശീയ സമ്മേളനം കോഴിക്കോട്ട് നടക്കുന്നത്.












Click it and Unblock the Notifications