വിദേശയാത്ര: തോമസ് മുന്നില്‍
തിരുവനന്തപുരം: വിദേശയാത്ര നടത്തിയ മന്ത്രിമാരില്‍ ടൂറിസം മന്ത്രി കെ.വി. തോമസ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ എട്ട് തവണയാണ് തോമസ് വിദേശയാത്ര നടത്തിയത്.
20 മന്ത്രിമാരില്‍ 13 പേരും ഇതിനകം വിദേശയാത്ര നടത്തിയിട്ടുണ്ട്. തോമസ് ഇംഗ്ലണ്ട്, സിംഗപ്പൂര്‍, ദുബായ്, ജര്‍മ്മനി, മസ്കറ്റ്, യുഎഇ, ബഹറിന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി ഒരൊറ്റ വിദേശയാത്ര പോലും നടത്തിയില്ല.
പി.ശങ്കരന്‍ (ആസ്ത്രേല്യ, സ്വീഡന്‍, ഇംഗ്ലണ്ട്), പി.കെ. കുഞ്ഞാലിക്കുട്ടി (ദുബായ്, ജര്‍മ്മനി, അമേരിക്ക, യുഎഇ, സൗദി അറേബ്യ), നാലകത്ത് സൂപ്പി (ഇംഗ്ലണ്ട്, ജര്‍മ്മനി, സൗദി,യുഎഇ, ഖത്തര്‍, ദോഹ), എം.കെ. മുനീര്‍ (ഖത്തര്‍- സ്വകാര്യാവശ്യത്തിന്), ചെര്‍ക്കളം അബ്ദുള്ള (സൗദി-രണ്ട് തവണ), ജി. കാര്‍ത്തികേയന്‍ (ജര്‍മ്മനി), എം.വി. രാഘവന്‍ (ചൈന, ഹോങ്കോങ്, തായ്ലന്റ്), എം.എം. ഹസ്സന്‍ (അമേരിക്ക, ജര്‍മ്മനി), കെ.ബി. ഗണേഷ് കുമാര്‍ (ദുബായ്), കെ. സുധാകരന്‍ (ദക്ഷിണാഫ്രിക്ക), ടി.എം. ജേക്കബ് (മാലിദ്വീപ്), കടവൂര്‍ ശിവദാസന്‍ (ചൈന, സിംഗപ്പൂര്‍).
എം.വി. ജയരാജന്റെ ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications