കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളാപ്പള്ളി ഗുരുവിനെ അവഹേളിക്കുന്നു

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളില്‍ നിന്ന് വിരുദ്ധമായി എസ് എന്‍ ഡി പിയെ സവര്‍ണതാത്പര്യങ്ങള്‍ക്ക് നിലകൊള്ളുന്ന സംഘ്പരിവാര്‍ ക്യാമ്പിലെത്തിക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍ ചെയ്യുന്നതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍.

തന്റെ വ്യക്തിപരമായ താത്പര്യത്തിന് വേണ്ടി സംഘ്പരിവാറിനൊപ്പം നില്‍ക്കുന്ന വെള്ളാപ്പള്ളി എസ് എന്‍ ഡി പിയില്‍ പ്രവര്‍ത്തിക്കുന്നവരെ സംഘ്പരിവാറിന്റെ വിധേയരാക്കി മാറ്റുകയാണ്.

ഹിന്ദു ഐക്യത്തിന് വേണ്ടി വെള്ളാപ്പള്ളി ആഹ്വാനം ചെയ്യുന്നത് എസ് എന്‍ ഡി പിയെ സംഘ്പരിവാറിനൊപ്പം നിര്‍ത്താന്‍ വേണ്ടി മാത്രമാണ്. എന്‍ എസ് എസ് നേതൃത്വത്തെ വിമര്‍ശിക്കുമ്പോള്‍ വെള്ളാപ്പള്ളിയെ പ്രകീര്‍ത്തിക്കുകയാണ് വി എച്ച് പി നേതാവ് കുമ്മനം രാജശേഖരന്‍ ചെയ്യുന്നതെന്ന് വെളിയം ചൂണ്ടിക്കാട്ടി.

ബ്രാഹ്മണര്‍ക്കും വൈശ്യര്‍ക്കും മേധാവിത്തം ലഭിക്കുന്നതിന് വേണ്ടി മാത്രമാണ് ഹിന്ദു ഐക്യത്തിന് സംഘ്പരിവാര്‍ ആഹ്വാനം ചെയ്യുന്നത്. സംഘ്പരിവാറിന്റെ അതേ വഴിയിലൂടെ എസ് എന്‍ ഡി പിയും സഞ്ചരിക്കുമ്പോള്‍ ജാതിവ്യവസ്ഥയ്ക്കെതിരായ ശ്രീനാരായണഗുരുവിന്റെ ഉത്ബോധനങ്ങളെ അവഹേളിക്കുകയാണ് ചെയ്യുന്നത്.

എസ് എന്‍ ഡി പി സ്വയം തന്നെ നാരായണഗുരുവിനെതിരെ തിരിഞ്ഞിരിക്കുന്നു. ഈഴവസമുദായത്തോടും നാരായണഗുരുവിനോടും ചെയ്യുന്ന അപരാധമാണ് ഇത്- വെളിയം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X