സ്വാശ്രയകോളെജുകള്‍ക്കെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറില്ലാത്ത സ്വാശ്രയകോളെജുകള്‍ക്കെതിരെ മുഖ്യമന്ത്രി ആന്റണി വീണ്ടും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്ത കോളെജുകള്‍ക്കെതിരെ ജനവികാരം ഉയര്‍ന്നുവരുമെന്ന് ആന്റണി താക്കീത് നല്കി.
ഫിബ്രവരി 15 ശനിയാഴ്ച തിരുവനന്തപുരത്ത് വെഞ്ഞാറമൂട് മുസ്ലീം അസോസിയേഷന്റെ എഞ്ചിനീയറിംഗ് കോളെജ് ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആന്റണി. സ്വാശ്രയ പ്രൊഫഷണല്‍ കോളെജ് അനുവദിക്കുക വഴി സര്‍ക്കാര്‍ പുലിവാല് പിടിച്ചിരിക്കുകയാണെന്നും ആന്റണി പറഞ്ഞു.
സര്‍ക്കാര്‍ കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാശ്രയ കോളെജുകള്‍ സര്‍ക്കാരില്‍ നിന്ന് വാങ്ങിയ മാനേജ്മെന്റുകള്‍ ഒരു കട്ടന്‍ചായ പോലും ആര്‍ക്കും വാങ്ങിക്കൊടുക്കേണ്ടി വന്നില്ലെന്നും ആന്റണി പരിഹസിച്ചു.
എഞ്ചിനീയറിംഗ്കോളെജിന്റെ ഉദ്ഘാടനം പാണക്കാട് ശിഹാബ് അലിതങ്ങള്‍ നിര്‍വഹിച്ചു.












Click it and Unblock the Notifications