ഏഴിമല അക്കാദമി ഒരു വര്‍ഷത്തിനകം
കൊച്ചി: ഏഴിമല നാവിക അക്കാദമിയുടെ പണി ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്ന് കേന്ദ്ര പ്രതിരോധസഹമന്ത്രി ഒ. രാജഗോപാല്‍. ഫിബ്രവരി 15 ശനിയാഴ്ച റോട്ടറി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വല്ലാര്‍പാടത്തെ അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിന്റെ പണി തടസ്സമില്ലാതെ മുന്നോട്ട് നീക്കാനുള്ള നിര്‍ദേശം കേന്ദ്ര പ്രതിരോധവകുപ്പ് നല്കിയിട്ടുണ്ട്. നേരത്തെ ഈ പദ്ധതി പ്രധാനമന്ത്രിയുടെ കുമരകം പാക്കേജില്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രി ആന്റണിയും താനും കൂടി വല്ലാര്‍പാടം പദ്ധതി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അദ്ദേഹം വളരെ താല്പര്യത്തോടെയാണ് പ്രതികരിച്ചതെന്നും രാജഗോപാല്‍ പറഞ്ഞു.
വല്ലാര്‍പാടം ടെര്‍മിനല്‍ സംബന്ധിച്ച് നാവികസേന ചില പ്രശ്നങ്ങള്‍ ഉന്നയിച്ചിരുന്നു. ടെര്‍മിനലിന് വേണ്ടി വലിയ ക്രെയിനുകള്‍ സ്ഥാപിക്കുമ്പോള്‍ നാവികസേനയുടെ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്കിറങ്ങാന്‍ പ്രശ്നം ഉണ്ടാകുമെന്നാണ് പരാതി.
വെടിക്കോപ്പുകളുണ്ടാക്കുന്ന 40 ഫാക്ടറികള്‍ ഇന്ത്യയിലുണ്ടെങ്കിലും കേരളത്തില്‍ ഒന്നുപോലുമില്ല. ഉയര്‍ന്ന ഭൂമിവിലയും ആവശ്യത്തിന് ഭൂമികിട്ടാനില്ലാത്തതുമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ചങ്ങനാശേരി എന്‍എസ്എസ് കോളെജിലെ പ്രശ്നങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ മന്ത്രി ഒഴിഞ്ഞുമാറി. നിര്‍ബന്ധിച്ചപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് തനിക്ക് യാതൊന്നും പറയാനില്ലെന്ന് രാജഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications