ഗള്‍ഫിലേക്ക് കപ്പല്‍ സര്‍വീസ് ഏപ്രിലോടെ
കൊച്ചി: തുറമുഖത്ത് വേണ്ട സൗകര്യങ്ങളൊരുക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയാല്‍ ഏപ്രിലോടെ ഗള്‍ഫിലേക്കുള്ള കപ്പല്‍ സര്‍വീസ് ആരംഭിക്കാനാവും.
സര്‍ക്കാരുമായി ഒപ്പുവെച്ച ധാരണാപത്രമനുസരിച്ച് കസ്റംസ്, ഇമിഗ്രേഷന്‍ സൗകര്യങ്ങളും യാത്രക്കാര്‍ക്ക് വിശ്രമസ്ഥലവും തുറമുഖത്ത് സര്‍ക്കാര്‍ ഉണ്ടാക്കണം. റിയാദിലെ തമക് കമ്പനിയാണ് ഗള്‍ഫിലേക്ക് കപ്പല്‍ സര്‍വീസ് തുടങ്ങുന്നത്. പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കേണ്ടതുണ്ട്.
അല്‍സലാമ 95 എന്ന കപ്പലാണ് സര്‍വീസ് നടത്തുന്നത്. ഫസ്റ് ക്ലാസില്‍ 280 സീറ്റും സെക്കന്റ് ക്ലാസില്‍ 560 സീറ്റുമാണുള്ളത്. 300 പുഷ്ബാക്ക് സീറ്റുകളുമുണ്ട്. 1140 പേര്‍ക്ക് കപ്പലില്‍ യാത്ര ചെയ്യാനാവും.
ഒരാള്‍ക്ക്് 150 കിലോ വരെ ലഗേജ് കൊണ്ടുപോവുന്നത് സൗജന്യാണ്. അധികം വരുന്ന ഓരോ കിലോഗ്രാമിനും രണ്ട് റിയാല്‍ നല്‍കണം.












Click it and Unblock the Notifications