വര്‍ഗ്ഗീയതയെ എതിര്‍ക്കണം: ജാവേദ് അഖ്തര്‍
കോഴിക്കോട്: വര്‍ഗ്ഗീതയെയും ആഗോളവല്ക്കരണത്തെയും എതിര്‍ക്കാന്‍ ഗാനരചയിതാവും സാംസ്കാരികപ്രവര്‍ത്തകനുമായ ജാവേദ് അഖ്തര്‍ വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തു. ഫിബ്രവരി 15 ശനിയാഴ്ച എസ്എഫ്ഐ ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാവേദ് അഖ്തര്‍.
മതനിരപേക്ഷതയ്ക്ക് കോണ്‍ഗ്രസ് നല്കുന്ന പ്രാധാന്യം പൊളിച്ചെഴുതേണ്ട കാലമായി. ആഗോളവല്ക്കരണത്തെയും ഭൂരിപക്ഷ വര്‍ഗ്ഗീയതയെയും ഒരുപോലെ ചെറുത്തുതോല്പിക്കാന്‍ മതനിരപേക്ഷ ശക്തികള്‍ക്ക് കഴിഞ്ഞാലേ ഇന്ത്യയ്ക്ക് ഭാവിയൂള്ളൂ-- ജാവേദ് അഖ്തര്‍ പറഞ്ഞു. എം.എ. ബേബി അധ്യക്ഷനായിരുന്നു.
നേരത്തെ എസ്എഫ്ഐ ദേശീയപ്രസിഡന്റ് കൃഷ്ണപ്രസാദ് പതാക ഉയര്‍ത്തി.












Click it and Unblock the Notifications