മില്‍മ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ വാങ്ങുന്നു
കൊച്ചി : സംസ്ഥാനത്ത് നിന്ന് ആവശ്യമുള്ള പാല്‍ കിട്ടാത്തതുകൊണ്ട് മില്‍മ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ കൊണ്ടുവരുന്നു.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് മേഖലകളിലായി മില്‍മയില്‍ ദിവസം 2.85 ലക്ഷം ലിറ്ററിന്റെ കുറവാണുള്ളത്. ഇത് പരിഹരിയ്ക്കാനായാണ് കര്‍ണാടകം, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് പാല്‍ കൊണ്ടുവരുന്നത്. മാട് വളര്‍ത്തല്‍ കേരളത്തില്‍ കുറയുന്നതും വേനലുമാണ് ഈ പാല്‍ ക്ഷാമത്തിന് കാരണം.
വേനലാകുമ്പോള്‍ പാലുല്പാദനം കുറയാറുണ്ടെങ്കിലും മൂന്നു ലക്ഷത്തോളം ലിറ്ററിന്റെ കുറവ് ഉണ്ടാകാറില്ല. കഴിഞ്ഞ വര്‍ഷം 65000 ത്തിലേറെ ലിറ്ററിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ. ഇക്കുറി കുറവ് നാലിരട്ടിയായി.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുറുക്കിയ പാലാണ് മില്‍മ കൊണ്ട് വരുന്നത്. പാലിന്റെ ജലാംശം കുറച്ചാണ് കുറുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് കൊണ്ട് വരാനുള്ള കടത്തുകൂലി കുറയ്ക്കാനായാണ് കുറുക്കിയ പാല് വാങ്ങുന്നത്. പലപ്പോഴും അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ പൊടിയും മില്‍മ വാങ്ങുന്നുണ്ട്. കുറുക്കിയ പാലായാലും പൊടിയായാലും അതില്‍ വെള്ളം ചേര്‍ത്ത് വേണ്ട ശുദ്ധീകരണം നടത്തിയാണ് വിപണിയിലെത്തിയ്ക്കുന്നത്.
ചെലവേറുന്നതിനാല്‍ ക്ഷീരകര്‍ഷകര്‍ പലരും മാട് വളര്‍ത്തലില്‍ നിന്നും പിന്‍വലിയുകയാണ്. ഇത് പാലുല്പാദനം കുറയാന്‍ ഒരു പ്രധാനകാരണമാണ്. മാട് വളര്‍ത്തല്‍ കുറഞ്ഞതുകൊണ്ട് മില്‍മ പാലല്ലാതെയുള്ള പാലിന്റെ ലഭ്യതയും കുറഞ്ഞു.
വര്‍ഷം തോറും മില്‍മയുടെ പാലിന് ആവശ്യക്കാര്‍ കൂടിവരുകയാണ്. അതാണ് മില്‍മയുടെ പാലിന് ആവശ്യക്കാര്‍ ഏറാന്‍ കാരണം.
പാല്‍ സംഭരണത്തിനും വിപണനത്തിനും മില്‍മ വേണ്ട ശ്രദ്ധ പതിപ്പിയ്ക്കുന്നെങ്കിലും മാട് വളര്‍ത്തല്‍ പ്രോത്സാഹിപ്പിയ്ക്കാനായി യാതൊന്നും ചെയ്യുന്നില്ല. ഇതാണ് മാട് വളര്‍ത്തലും പാല്‍ ഉല്പാദനവും കുറയാനുള്ള ഒരു പ്രധാന കാരണം.












Click it and Unblock the Notifications