മുരളിയുടെ താക്കീത്; ഐ ഗ്രൂപ്പ് യോഗം മുടങ്ങി
തിരുവനന്തപുരം: കെ. കരുണാകരന്‍ വിളിച്ചുചേര്‍ത്ത ഐ ഗ്രൂപ്പുകാരായ കെ പി സി സി ഭാരവാഹികളുടെയും ഡി സി സി പ്രസിഡന്റുമാരുടെയും യോഗം കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്റെ താക്കീതിനെ തുടര്‍ന്ന് മുടങ്ങി.
യോഗത്തില്‍ പങ്കെടുക്കരുതെന്നും പങ്കെടുത്താല്‍ അച്ചടക്ക നടപടിയുണ്ടാവുമെന്നും മുരളി താക്കീത് നല്‍കിയതിനെ തുടര്‍ന്ന് പല ഭാരവാഹികളും യോഗം ചേരാനിരുന്ന കരുണാകരന്റെ വീട്ടിലെത്തിയില്ല. ഇതേ തുടര്‍ന്ന് യോഗം മാറ്റിവെക്കുകയായിരുന്നു.
ഇതിനിടെ ഐ ഗ്രൂപ്പ് നേതാക്കളായ പി. ശങ്കരന്‍, ഇ. എം. അഗസ്തി, വി. എസ്. ശിവകുമാര്‍ എന്നിവര്‍ മുരളിയുമായി ചര്‍ച്ച നടത്തി. കരുണാകരനുമായി ഇവര്‍ നടത്തിയ സംഭാഷണത്തിന് ശേഷമായിരുന്നു അനുരഞ്ജനത്തിന്റെ ഭാഗമായി മുരളിയുമായി ചര്‍ച്ച.












Click it and Unblock the Notifications