സമുദായനിറം നല്കരുത്: മുരളീധരന്‍
തിരുവനന്തപുരം: സ്വാശ്രയമെഡിക്കല്‍ കോളെജിലെ പ്രവേശനം സംബന്ധിച്ച സര്‍ക്കാര്‍ നിലപാടിന് സമുദായ നിറം നല്കാന്‍ ശ്രമിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍. ഫിബ്രവരി 15 ശനിയാഴ്ചയാണ് മുരളി ഇക്കാര്യം പറഞ്ഞത്.
ഈ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന് ചിലര്‍ വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയാണ്. 50 ശതമാനം സീറ്റുകള്‍ മാനേജ്മെന്റിനും 50 ശതമാനം സീറ്റുകള്‍ മെറിറ്റടിസ്ഥാനത്തിലും നല്കണമെന്ന് സര്‍ക്കാര്‍ ഈ കോളെജ് അധികൃതരുമായി ധാരണയുണ്ടായിരുന്നതാണ്. - മുരളീധരന്‍ പറഞ്ഞു.
പക്ഷെ ഇക്കാര്യത്തില്‍ രേഖാമൂലം ഉറപ്പുവാങ്ങിയിരുന്നില്ലെന്ന കാര്യം ശരിയാണ്. എന്തായാലും 22ന് ചേരുന്ന യുഡിഎഫ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാല്‍ മലയോരമേഖലകളില്‍ എയ്ഡഡ് സ്കൂളുകള്‍ സ്ഥാപിക്കുന്ന കാര്യം ആലോചിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications