സിപിഎം പിന്തുണച്ചു; കോണ്‍ഗ്രസിന് ജയം
മലപ്പുറം: സി പി എം പിന്തുണയോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പഞ്ചായത്ത് പ്രസിഡന്റായി. വേങ്ങരയിലെ കുന്നമംഗലം പഞ്ചായത്തിലാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി പി എം പിന്തുണയോടെ തോല്പിച്ചത്.
സി പി എമ്മിന്റെയും രണ്ട് സ്വതന്ത്രരുടെയും പിന്തുണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സി. ബാലകൃഷ്ണന്‍ മാസ്റര്‍ക്കുണ്ടായിരുന്നു. കോണ്‍ഗ്രസും സി പി എമ്മും ചേര്‍ന്ന് ജനവരി 21ന് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടര്‍ന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിലുള്ള മുന്നണിയ്ക്ക് പഞ്ചായത്തിന്റെ അധികാരം നഷ്ടപ്പെട്ടത്.
മുന്‍ പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയുമായ ചാക്കിരി അബ്ദുള്‍ഹക്കിനെ ഒരു വോട്ടിനാണ് ബാലകൃഷ്ണന്‍ മാസ്റര്‍ തോല്പിച്ചത്. മുസ്ലിം ലീഗില്‍ നിന്ന് കോണ്‍ഗ്രസ് പക്ഷത്തേക്ക് കൂറുമാറി അവിശ്വാസ പ്രമേയത്തെ പിന്തുണച്ച പുലികോടന്‍ സുലൈഖ വൈസ് പ്രസിഡന്റായി.












Click it and Unblock the Notifications