പുന:പരിശോധനാ ഹര്‍ജി: വിധി 17ന്
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജിയില്‍ ഫിബ്രവരി 17 തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും.
പുന:പരിശോധനാ ഹര്‍ജിയില്‍ വിധി മാറുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ അനുവദിക്കപ്പെട്ട 25 ശതമാനം സീറ്റുകളില്‍ എന്തുചെയ്യുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വെള്ളിയാഴ്ച സര്‍ക്കാരിനോട് ആരാഞ്ഞു.
മറുപടി നല്‍കാന്‍ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ ഭാഗത്തു നിന്ന് ആവശ്യപ്പെട്ടെങ്കിലും മറുപടി ഉടന്‍ നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.
സ്വാശ്രയ മാനേജ്മെന്റുകള്‍ പ്രവേശനം അനുവദിക്കുന്ന വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ പിന്നോക്കമാണെന്ന സര്‍ക്കാരിന്റെ വാദത്തെ പുഷ്പഗിരി മെഡിക്കല്‍ കോളജിന് വേണ്ടി ഹാജരായ അഡ്വ. രാജീവ് ധവാന്‍ ചോദ്യം ചെയ്തു. മാനേജ്മെന്റുകള്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം അനുവദിക്കുന്നതെന്നും ഇതിനെ മറ്റ് പ്രവേശന പരീക്ഷകളുമായി താരതമ്യം ചെയ്യുന്നതിനോട് യോജിക്കാനാവില്ലെന്നും രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications