അച്ചടി മാധ്യമങ്ങള്‍ സമാധാനം വളര്‍ത്തുന്നു
കോഴിക്കോട്: സാമുദായികത ശക്തമായ സമൂഹത്തില്‍ സമാധാനം വളര്‍ത്തുന്നതിന് അച്ചടി മാധ്യമത്തിന് സുപ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞു.
ഫിബ്രവരി 16 ന് വര്‍ത്തമാനം ദിനപത്രം പുറത്തിറങ്ങുന്നതു അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വര്‍ത്തമാനത്തിന്റെ മുഖ്യപത്രാധിപരാണ് സുകുമാര്‍ അഴീക്കോട്.
കൂടുതല്‍ പത്രങ്ങള്‍ വരുന്നത് സാമൂഹിക തിന്മകള്‍ക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിന് സഹായിക്കും. മാധ്യമ ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ വര്‍ത്തമാനം നിലനിര്‍ത്തും.
കോഴിക്കോട് കേന്ദ്രമായുള്ള മീഡിയ വ്യൂ പബ്ലിക് ലിമിറ്റഡ് കമ്പനിയാണ് വര്‍ത്തമാനത്തിന്റെ ഉടമ. ദോഹയിലെ പ്രാദേശിക ദിനപത്രമായ പെനിന്‍സുലയുമായി സാങ്കേതികമായ കാര്യങ്ങളില്‍ ഏകോപിച്ച് പ്രവര്‍ത്തിക്കുമെന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞു.












Click it and Unblock the Notifications