അഴൂരില്‍ 25 വീടുകള്‍ കൊള്ളയടിച്ചു
ചിറയിന്‍കീഴ്: അഴൂരില്‍ അറുപതോളം വരുന്ന സംഘം ഇരുപത്തഞ്ചുവീടുകള്‍ ആക്രമിച്ച് കൊള്ളയടിച്ചു.
ഫിബ്രവരി 13 വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അക്രമസംഭവങ്ങളുണ്ടായത്. നാടന്‍ ബോബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മൂന്ന് സംഘങ്ങളായി തിരിഞ്ഞ് അക്രമങ്ങള്‍ നടത്തുകയായിരുന്നു.
നാല് മണിക്കൂര്‍ നേരം അക്രമസംഘം ഭീതി വിതച്ചു. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരു പത്തുവയസുകാരിയടക്കം നാല് പേരുടെ നില ഗുരുതരമാണ്.
വീടുകളില്‍ നിന്ന് പണവും സ്വര്‍ണാഭരണങ്ങളും ടേപ്പ് റിക്കോര്‍ഡറും അക്രമിസംഘം കൊള്ളയടിച്ചു. വാതിലുകള്‍ വെട്ടിപ്പൊളിച്ചാണ് പല വീടുകളിലും അതിക്രമിച്ചുകടന്നത്.
സംഭവമറിഞ്ഞെത്തിയ നാല് പൊലീസുകാരെ അക്രമികള്‍ ബോംബെറിഞ്ഞ് വിരട്ടിയോടിച്ചു. പിന്നീട് കൂടുതല്‍ പൊലീസുകാരെത്തിയപ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടിരുന്നു.
പിടികിട്ടാപുള്ളികളായ ചില അക്രമികള കുറിച്ച് നാട്ടുകാര്‍ പൊലീസില്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് അക്രമമെന്ന പൊലീസ് പറഞ്ഞു.












Click it and Unblock the Notifications