Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖ്: യുഎസ് പതറുന്നു

യുഎന്‍: ഇറാഖ് പ്രശ്നത്തില്‍ യുഎസും ബ്രിട്ടനും പതറുന്നു. ഏറ്റവുമൊടുവില്‍ യുഎന്‍ ആയുധപരിശോധകരുടെ റിപ്പോര്‍ട്ടും യുഎസിനെതിരായി തിരിഞ്ഞിരിക്കുകയാണ്.

ഇറാഖിനെ ആക്രമിയ്ക്കാനുള്ള തുറുപ്പുചീട്ടായാണ് യുഎസും ബ്രിട്ടനും ആയുധപരിശോധകരുടെ റിപ്പോര്‍ട്ടിനെ കണ്ടിരുന്നത്. എന്നാല്‍ ഇറാഖിന്റെ പക്കല്‍ സര്‍വനാശത്തിനുതകുന്ന ജൈവ-രാസ-ആണവായുധങ്ങളില്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യ ആയുധപരിശോധകന്‍ ഹാന്‍സ് ബ്ലിക്സ് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇറാഖിന്റെ പക്കല്‍ ഇത്തരം ആയുധങ്ങളുള്ളതായി വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. ഒഴിഞ്ഞ ഏതാനും രാസായുധ അവശിഷ്ടങ്ങള്‍ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. - ഹാന്‍സ് ബ്ലിക്സ് പറഞ്ഞു. ഇറാഖിലെ ആണവപദ്ധതി, ആണവകേന്ദ്രങ്ങളില്‍ നിന്നുള്ള വികിരണം എന്നിവയെപ്പറ്റി പഠിക്കാന്‍ കൂടുതല്‍ സമയം ആവശ്യമുണ്ടെന്നാണ് ആണവോര്‍ജ്ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് എല്‍ബറാദേയി പറഞ്ഞത്.

ഇതിനെല്ലാം പുറമെ ഇറാഖിന്റെ സഹകരണത്തെ ഹാന്‍സ് ബ്ലിക്സ് തന്റെ റിപ്പോര്‍ട്ടില്‍ പുകഴ്ത്തുകയും ചെയ്തിരിക്കുന്നു. ആയുധപരിശോധകരുടെ റിപ്പോര്‍ട്ട് ഇറാഖിന് അനുകൂലമാണെന്നാണ് ഇറാഖ് പ്രതകരിച്ചിരിക്കുന്നത്.

യുദ്ധത്തിനെതിരെ പ്രകടനം നടത്താന്‍ യുദ്ധവിരുദ്ധസംഘടനയുടെ പ്രവര്‍ത്തകര്‍ ഇറഖില്‍ കൂട്ടം കൂട്ടമായി എത്തിക്കൊണ്ടിരിയ്ക്കുകയാണ്. യുഎസും ബ്രിട്ടനും ഇറാഖിനെ ആക്രമിച്ചാല്‍ മനുഷ്യമതില്‍ തീര്‍ത്ത് അതിനെ എതിര്‍ക്കുമെന്നാണ് പ്രകടനക്കാര്‍ പറയുന്നത്. ബ്രിട്ടനില്‍ യുദ്ധത്തിനെതിരെ നടക്കുന്ന പ്രകടനത്തില്‍ അഞ്ച് ലക്ഷം പേരെങ്കിലും പങ്കെടുക്കുമെന്ന് കരുതുന്നു. ലോകമെമ്പാടും യുദ്ധത്തിനെതിരായ പ്രകടനങ്ങള്‍ ശക്തിപ്പെടുകയാണ്.

ഇറാഖിനെ ആക്രമിയ്ക്കരുതെന്നും സമാധാനത്തിലൂടെ തന്നെ നിരായുധീകരിക്കാന്‍ കഴിയുമെന്നും ഉള്ള ഫ്രാന്‍സിന്റെയും ജര്‍മ്മനിയുടെയും റഷ്യയുടെയും ചൈനയുടെയും നിലപാടിന് കൂടുതല്‍ പിന്തുണ ലഭിക്കുകയാണ്. പക്ഷെ ഇറാഖ് യുഎന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചിരിക്കുകയാണെന്ന നിലപാടില്‍ ഉറച്ചുനില്ക്കുകയാണ് യുഎസും ബ്രിട്ടനും സ്പെയിനും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+