ആദ്യത്തെ അബ്കാരി കോടതി കൊട്ടാരക്കരയില്‍
കൊല്ലം: സംസ്ഥാനത്തെ ആദ്യത്തെ അബ്കാരി കോടതി കൊട്ടാരക്കരയില്‍ സ്ഥാപിക്കും. ഇതിനുള്ള ഹൈക്കോടതി നടപടികള്‍ പൂര്‍ത്തിയായി.
ഏറ്റവും കൂടുതല്‍ അബ്കാരി കേസുകള്‍ നിലവിലുള്ളത് കൊട്ടാരക്കരയിലാണെന്നത് കണക്കിലെടുത്താണ് ഇവിടെ ആദ്യത്തെ അബ്കാരി കോടതി സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അബ്കാരി കേസുകള്‍ നിലവിലിലുള്ള തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ്. ആദ്യത്തെ അബ്കാരി കോടതികള്‍ ഈ ജില്ലകളില്‍ സ്ഥാപിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
ആദ്യത്തെ അബ്കാരി കോടതികള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൊട്ടാരക്കരയും തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയുമാണ് നിര്‍ദേശിച്ചത്.












Click it and Unblock the Notifications