Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനയോട്ടം: ഗോപി കണ്ണന് ഒന്നാം സ്ഥാനം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ആനയോട്ടമത്സരത്തില്‍ ഗോപി കണ്ണന് ഒന്നാം സ്ഥാനം. ആനയോട്ടത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തിലെ 42 ആനകളും പങ്കെടുത്തു.

മഞ്ജുളാലില്‍ നിന്നും കിഴക്കേ ഗോപുരനടയിലേക്ക് ഒരു കിലോമീറ്റര്‍ ദൂരമാണ് ആനകള്‍ ഓടേണ്ടത്. കിഴക്കേ ഗോപുരനടയിലൂടെ അമ്പലത്തിനകത്ത് കയറി ആദ്യം കൊടിമരം തൊടുന്ന ആനയ്ക്കാണ് സമ്മാനം. ആനയോട്ടത്തോടെ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കമാകുന്നു.

എട്ട് തവണ വിജയിയായ കണ്ണനെ പിന്തള്ളിയാണ് ഇക്കുറി ഗോപി കണ്ണന്‍ എന്ന ആന ഒന്നാംസ്ഥാനം നേടിയത്. ഇനി ക്ഷേത്രോത്സവം സമാപിക്കുന്നതുവരെ ഗോപി കണ്ണന്‍ ക്ഷേത്രത്തിലെ നാല് ചുമരുകള്‍ക്കകത്തായിരിക്കും. എഴുന്നെള്ളിപ്പുകള്‍ക്ക് തിടമ്പേറ്റുക, പ്രത്യേക പൂജകളുടെ പ്രസാദം സ്വീകരിക്കുക- ഇതൊക്കെയായിരിക്കും ഇനി ഗോപി കണ്ണന്റെ ചുമതലകള്‍.

ശനിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് ആനയോട്ടമത്സരം തുടങ്ങിയത്. മഞ്ജുളാലിന്റെ പരിസരത്ത് ആനകളെ അണിനിരത്തിയ ശേഷം പാപ്പാന്‍മാര്‍ ആനകളുടെ കഴുത്തില്‍ മണികെട്ടി. തുടര്‍ന്ന് ഓട്ടം തുടങ്ങാനുള്ള കൊടിവീശി. ബാരിക്കേഡുകള്‍ കൊണ്ട് നിയന്ത്രിച്ച റോഡിന്റെ ഇരുവശത്തും ആനയോട്ട മത്സരം കാണാന്‍ നൂറുകണക്കിന് ആളുകള്‍ എത്തിയിരുന്നു. ഗോപി കണ്ണന്‍ ഒന്നാമതും കണ്ണന്‍, ബലറാം എന്നീ ആനകള്‍ രണ്ടാമതും മൂന്നാമതും ആയി ക്ഷേത്രത്തിനകത്ത് കയറി.

ഗുരുവായൂരിലെ ആനയോട്ട മത്സരത്തിന് പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പണ്ട് ഒരു ആനയെപ്പോലും എഴുന്നെള്ളിക്കാന്‍ കഴിയാത്ത കാലത്ത്, തൃക്കണ്ണാമതിലകം ക്ഷേത്രോത്സവത്തില്‍ എഴുന്നെള്ളിപ്പിനെത്തിയ ആനകള്‍ ഗുരുവായൂരമ്പലത്തിലേക്ക് ഓടിയെത്തിയത്രെ. ഈ ആനയോട്ടത്തിന്റെ ഓര്‍മ്മ പുതുക്കിയാണ് ഇപ്പോള്‍ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ തുടക്കമായി ആനയോട്ടം നടത്തുന്നത്.

ആനയോട്ട ദിവസമായ ശനിയാഴ്ച പതിവുപോലെ രാവിലത്തെ ശീവേലിക്ക് കീഴ്ശാന്തിയാണ് ഗുരുവായൂരപ്പന്റെ സ്വര്‍ണ്ണത്തിടമ്പ് വഹിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+