Get Updates
Get notified of breaking news, exclusive insights, and must-see stories!

മുക്കാളിയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു

കോയമ്പത്തൂര്‍: ഭവാനി പുഴയ്ക്ക് കുറുകെ കെട്ടുന്ന ഡാമിന്റെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന മുക്കാളിയിയിലേക്ക് പോവുകയായിരുന്ന കര്‍ഷകരെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചതില്‍ തമിഴ്നാട്ടില്‍ പ്രതിഷേധം. സര്‍വകക്ഷി യോഗം ചേര്‍ന്നാണ് കേരളത്തിനെതിരെ പ്രതിഷേധിച്ചത്.

മാധ്യമപ്രവര്‍ത്തന സ്വാതന്ത്യ്രത്തിനെതിരായ ആക്രമണമാണ് ഇതെന്ന് യോഗം പാസാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

നദീതര്‍ക്കം എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിന് തമിഴ്നാട്, കേരള സര്‍ക്കാരുകളോട് യോഗം ആവശ്യപ്പെട്ടു. ഡി എം കെ, കോണ്‍ഗ്രസ്, എം ഡി എം കെ, ഇടതുപാര്‍ട്ടികള്‍ തുടങ്ങിയവയുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തക യൂണിയനുകള്‍ ഫിബ്രവരി 17 തിങ്കളാഴ്ച കറുത്ത ബാഡ്ജുകള്‍ ധരിച്ച് പ്രകടനം നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+