അച്ചടക്ക സമിതി യോഗം രണ്ടാഴ്ചയ്ക്കകം
തിരുവനന്തപുരം: കെ. കെ. രാമചന്ദ്രന്‍ മാസ്റര്‍ എം എല്‍ എയ്ക്കെതിരായ പരാതി പരിഗണിക്കുന്നതിന്കെ പി സി സി അച്ചടക്ക സമിതി രണ്ടാഴ്ചയ്ക്കകം ചേരുമെന്ന് സമിതി ചെയര്‍മാന്‍ സി. വി. പത്മരാജന്‍ അറിയിച്ചു.
രാമചന്ദ്രന്‍ മാസ്റര്‍ക്കെതിരായ പരാതി മാത്രമേ കെ പി സി സി നിര്‍വാഹക സമിതി ഇപ്പോള്‍ അച്ചടക്ക സമിതിയ്ക്ക് വിട്ടിട്ടുള്ളൂ.
കെ പി സി സി പ്രസിഡന്റിനും കെ. കരുണാകരനും എതിരെ പരസ്യപ്രസ്താവന നടത്തിയെന്നും ഇതുസംബന്ധിച്ച് കെ പി സി സി പ്രസിഡന്റ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടി മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നുമാണ് രാമചന്ദ്രന്‍ മാസ്റര്‍ക്കെതിരായ ആരോപണങ്ങള്‍.












Click it and Unblock the Notifications