കോലിയക്കോടിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: സി പി എമ്മിന്റെ ജില്ലയിലെ പ്രമുഖ നേതാവ് കോലിയക്കോട് കൃഷ്ണന്‍നായരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്ത തീരുമാനം റദ്ദാക്കാന്‍ സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു.
പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലേക്കും വെഞ്ഞാറമ്മൂട് ഏരിയാ സെക്രട്ടറി സ്ഥാനത്തേക്കും കൃഷ്ണന്‍നായര്‍ക്ക് തിരിച്ചുവരാന്‍ ഇതോടെ വേദിയൊരുങ്ങി.
ഒരു വര്‍ഷത്തേക്കാണ് കൃഷ്ണന്‍നായരെ സസ്പെന്റ് ചെയ്തിരുന്നത്. സസ്പെന്റ് ചെയ്ത് മൂന്ന് മാസത്തിന് ശേഷമാണ് സസ്പെന്‍ഷന്‍ റദ്ദാക്കാനുള്ള ശുപാര്‍ശ. മണിച്ചനുമായി സി പി എം നേതാക്കള്‍ക്കുള്ള ബന്ധത്തെ കുറിച്ച് അന്വേഷിച്ച എം. വിജയകുമാര്‍ കമ്മിഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കൃഷ്ണന്‍നായരെ സസ്പെന്റ് ചെയ്തത്. എം. എന്‍. സത്യനേശനെയും ഗൗതമനെയും പുറത്താക്കിയപ്പോള്‍ കൃഷ്ണന്‍നായര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കിലും പിന്നീട് ജില്ലാ കമ്മിറ്റി സസ്പെന്‍ഷന്‍ തീരുമാനത്തിലെത്തുകയായിരുന്നു.
സി. പി. ബാലന്‍ വൈദ്യര്‍ അധ്യക്ഷനായ കണ്‍ട്രോള്‍ കമ്മിഷനാണ് സസ്പെന്‍ഷന്‍ റദ്ദാക്കിയത്. എം. വിജയകുമാര്‍ കമ്മിഷനില്‍ അംഗമായിരുന്ന ജയന്‍ ബാബു കണ്‍ട്രോള്‍ കമ്മിഷനിലും അംഗമാണ്. ഇത് മറ്റൊരു വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.












Click it and Unblock the Notifications