Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖിനെ ആക്രമിക്കാന്‍ യുഎസ് പദ്ധതി

വാഷിംഗ്ടണ്‍: ഇറാഖിനെ ആക്രമിക്കുക എന്നത് തന്നെയാണ് യുഎസ് പ്രസിഡന്റ് ബുഷിന്റെ പദ്ധതിയെന്നറിയുന്നു. ഇതിന് ബ്രിട്ടന്റെ പൂര്‍ണ്ണപിന്തുണയുമുണ്ടായിരിക്കും. യുഎസിലെ വാര്‍ത്താമാധ്യമമായ സിഎന്‍എന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

യുഎന്‍ ആയുധപരിശോധകര്‍ ഇറാഖിനെ കുറ്റവിമുക്തമാക്കിയതിനെ തുടര്‍ന്ന് ഇറാഖിനെ ആക്രമിക്കാനുള്ള യുഎസിന്റെയും ബ്രിട്ടന്റെയും പദ്ധതി അട്ടിമറിക്കപ്പെടുകയായിരുന്നു. ഇറാഖിനെ ആക്രമിക്കുന്നതിനെതിരെ ജര്‍മ്മനി, ഫ്രാന്‍സ്, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ ഐക്യരാഷ്ട്രസമിതിയില്‍ ശക്തമായ നിലപാടെടുത്തതും യുഎസിനെയും ബ്രിട്ടനെയും വെട്ടിലാക്കിയിരുന്നു. ഇതിന് പുറമെ ലോകമാകെ യുദ്ധത്തിനെതിരെ അണിനിരക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ നടന്ന യുദ്ധവിരുദ്ധപ്രകടനത്തില്‍ അഞ്ച് ലക്ഷം പേരാണ് പങ്കെടുത്തത്.

ഇറാഖിന് ജനപിന്തുണ ഏറിവരികയാണെന്ന വസ്തുത യുഎസിന്റെയും ബ്രിട്ടന്റെയും ഉറക്കം കെടുത്തുകയാണ്. ഇതിനെ തുടര്‍ന്നാണ് അധികം വൈകാതെ ഇറാഖിനെ ആക്രമിക്കുക എന്ന രഹസ്യപദ്ധതിക്ക് യുഎസ് രൂപം നല്കിയിരിക്കുന്നത്.

ഐക്യരാഷ്ട്രസമിതിയുടെ നിബന്ധനകള്‍ പാലിക്കാത്ത ഇറാഖിനെ രണ്ടാഴ്ചക്കുള്ളില്‍ നിരായുധീകരിക്കണമെന്ന ഒരു അന്ത്യശാസനം ഐക്യരാഷ്ട്രസമിതിയില്‍ അവതരിപ്പിക്കാനാണ് യുഎസ്പദ്ധതി. ഈ അന്ത്യശാസനത്തിന് പിന്തുണ കിട്ടിയാലും ഇല്ലെങ്കിലും ഇറാഖിനെ നേരിട്ടാക്രമിക്കുക എന്നതാണ് യുഎസ്പദ്ധതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+