Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെറുട്രക്കുകളുമായി രാജാ

കൊച്ചി: ചാവക്കാട്ടെ രാജാ മോട്ടോഴ്സ് മൂന്നും ചക്രങ്ങളുള്ള ട്രക്കും നാലു ചക്രങ്ങളുള്ള ട്രക്കും വിപണിയിലിറക്കുന്നു. നേരത്തെ വിപണിയില്‍ മള്‍ട്ടി പര്‍പ്പ് വാഹനം ഇറക്കി ശ്രദ്ധേയരായവരാണ് രാജാ മോട്ടോഴ്സ്.

മൂന്നു ചക്രങ്ങളോടുകൂടിയ ട്രക്കിന് ടൈഗര്‍ എന്നും നാലു ചക്രങ്ങളോടുകൂടിയ ട്രക്കിന് കംഗാരു എന്നുമാണ് പേരിട്ടിരിക്കുന്നത്. ചൈനയിലെ ഷാംഷോങ് ജോലന്‍ കമ്പനിയുടെ സഹായത്തോടെയാണ് ഈ ട്രക്കുകള്‍ വികസിപ്പിച്ചെടുത്ത്.

ഇനി പുണെയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം കൂടി ലഭിക്കണം. അംഗീകാരം ലഭിച്ചാല്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ട്രക്കുകള്‍ വിപണിയിലെത്തുമെന്ന് രാജാ മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടര്‍ എ. അബ്ദുള്‍ റഫീക്ക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കംഗാരുവിന് വില 3.25 ലക്ഷം രൂപയും ടൈഗറിന് വില 2.5 ലക്ഷം രൂപയുമാണ്. 14 മുതല്‍ 16 കിലോമീറ്റര്‍ വരെ മൈലേജ് കിട്ടും. ടൈഗര്‍ ഓട്ടോറിക്ഷയുടെ മാതൃകയിലുള്ളതാണെങ്കിലും ട്രക്കുകള്‍ക്കുപയോഗിക്കുന്ന വലിയ ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് സിലിണ്ടറുകളുള്ള എഞ്ചിന്‍ മുന്‍ഭാഗത്താണ്.

സ്റിയറിംഗ് സംവിധാനമുള്ള ടൈഗറിന് ഡ്രൈവിംഗ് കാബിനില്‍ രണ്ട് സീറ്റുകളുണ്ട്. നാലര മീറ്റര്‍ നീളം, ഒന്നരമീറ്റര്‍ വീതി, രണ്ടുമീറ്റര്‍ ഉയരം എന്നിവയാണ് ടൈഗറിന്റെ പ്രത്യേകതകള്‍.

കംഗാരുവിനും നാലരമീറ്ററാണ് നീളം. വില്പനാനന്തര സേവനം ഉറപ്പാക്കാന്‍ ചെറുപട്ടണങ്ങളിലും സര്‍വീസ് സ്റേഷന്‍ തുറക്കും. ഒരു ടണ്‍ ആണ് ഇരുട്രക്കുകളുടെയും ശേഷി.

വാര്‍ത്താസമ്മേളനത്തില്‍ ഡയറക്ടര്‍മാരായ എ. അബ്ദുള്‍ സലാം, അബ്ദുള്‍ സുഹിന്‍ എന്നിവരും പങ്കെടുത്തു.

ബീഡി വ്യവസായം, ഹെല്‍ത്ത് റിസോര്‍ട്ട് എന്നീ മേഖലകളില്‍ ചുവടുറപ്പിച്ച രാജാ വാഹനനിര്‍മ്മാണ രംഗത്തേക്ക് കൂടി കടക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+